Friday, July 10, 2009

നിനക്കായ്

ഹൃദയ സ്പന്ദനം പോലെ ഓര്‍മയുടെ ഒളിമങ്ങാത്ത ചെപ്പില്‍
നിന്റെ രൂപം എന്നില്‍ നിറഞ്ഞു നില്ക്കുന്നു ,
അത് മാധുര്യം ഏറിയതാണ്;
ആ രൂപം എന്റെ ഉള്ളില്‍ ഇല്ലായിരുന്നു എങ്കില്‍
ഞാന്‍ എന്ത് ആകുമായിരുന്നു?
ഇല്ലാ ഞാന്‍ ഒന്നും ആകില്ലായിരുന്നു.
നിറം ചാര്‍ത്തുന്ന ആ രൂപം
ഓര്‍മയുടെ ചെപ്പില്‍
മനസ്സില്‍ കുളിര്‍ നിറയ്ക്കുന്നു;
മഞ്ഞും മഴയും വെയിലും പകലും
സന്ധ്യയും രാത്രിയും മാറി മാറി എത്തുമ്പോഴും
മാറ്റമില്ലാതെ തുടരും
എന്‍ മനസിലെ പ്രണയം.......
ഓര്‍മയുടെ സായന്തന വെളിച്ചത്തില്‍
നാം ഒരുമിക്കുമ്പോള്‍
അന്ന് ഞാന്‍ നല്‍കാം എന്നെ നിനക്കായ്.........

സ്വപ്ന രാഗം

പ്രകൃതിയുടെ പച്ചപ്പിലൂടെ സൂര്യന്റെ സ്വര്‍ണ കിരണങ്ങളുടെ അകമ്പടിയോടെ
നാം ചുവടു വെച്ചപോഴും നമ്മുക്ക് കൂട്ടായി,
തണലായി താങ്ങായി കുറെയേറെ സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു
ആ സ്വപ്‌നങ്ങള്‍ എപ്പോഴും ആശ്വാസം നല്കുന്നു
ആ സ്വപ്നത്തിനു വേണ്ടി ഞാന്‍ ജീവിക്കുന്നു.

എന്റെ ജന്മം ഞാന്‍ സ്നേഹിക്കുന്ന പൂവിനു വേണ്ടി

ജീവിതമാകുന്ന പൂവാടിയില്‍
വിരിയുന്ന ഒരായിരം പൂക്കളില്‍
ഒന്നിനെ മാത്രം ഞാന്‍ ജീവന് തുല്യം
സ്നേഹിക്കുന്നു;
അതിനായി ഞാന്‍ ജീവിക്കുന്നു.

Thursday, July 9, 2009

ഓര്‍മ്മ തന്‍ ചെപ്പില്‍
ഒരു മയില്‍ പീലി തണ്ടായി നിന്‍ മുഖം,
മറക്കുകയില്ലെന്‍ പ്രണയമേ;
ഒരുപാടു നാളുകള്‍ ഒരുപാടു രാവുകള്‍
കാത്തു കാത്തിരുന്ന് സ്വന്തമാക്കി തീര്ത്ത നിന്നെ
കൈവിടുകയിലെന്‍ പ്രണയമേ
ഇനിയെന്ന് നാം ഒന്നാകും
കാത്തിരിക്കാം എന്റെ നാഥ
പൊന്‍ വസന്തം വിടരുവോളം,
പ്രാണനായി എന്‍ പ്രിയനായി.........................